Friday, February 11, 2011

'ഇന്നലെ വരെ തീനാളം ഇന്ന് ഒരുപിടി ചാരം'


'ഇന്നലെ വരെ തീനാളം ഇന്ന് ഒരുപിടി ചാരം'

മരണംപൈങ്കിളിവാക്കുകളില്‍ പൊലിപ്പിക്കുന്നതിനേക്കാള്‍ നല്ലത് ഒരു മരണചിത്രം കാണുന്നതാണ്. ലീഡറുടെ മരണ ശേഷം മംഗളത്തില്‍ തൃശൂരില്‍ നിന്ന് ഒരു ചിത്രം വന്നു. രഞ്ജിത്ത് ബാലന്‍ പകര്‍ത്തിയത്.
എരിഞ്ഞ്തീര്‍ന്ന പട്ടടയില്‍ നോക്കി മുരളിയും പത്മജയും നില്‍ക്കുന്നത്. ഒരടിക്കുറിപ്പ് വേണ്ടാത്ത ചിത്രം. ''ഇന്നലെ വരെഒരു തീ നാളം ഇന്ന് ഒരു പിടിചാരം'' എന്ന് ഫോട്ടോക്ക് താഴെ കുറിച്ചിട്ടില്ല.നെഹ്രു മരിച്ചശേഷം മലയാളരാജ്യമോ മാതൃഭൂമിയോ ഇറക്കിയ പ്രത്യേക പതിപ്പില്‍ കണ്ട അടിക്കുറിപ്പാണത്.

No comments: