യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചും പിക്കറ്റിങ്ങും


പിന്‍വാതില്‍ നിയമനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചും പിക്കറ്റിങ്ങും



തൃശ്ശൂര്‍:സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ചും മുഖ്യമന്ത്രിയുടെ മകന് എതിരെയുള്ള പരാതികളില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടും യൂത്ത് കോണ്‍ഗ്രസ് തൃശ്ശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ വില്ലേജ് ഓഫീസുകള്‍ക്കു മുന്നില്‍ പിക്കറ്റിംങ് നടത്തി.

പിക്കറ്റിങ്ങിന്റെ പാര്‍ലമെന്റ് മണ്ഡലതല ഉദ്ഘാടനം തൃശ്ശൂര്‍ നോര്‍ത്തില്‍ പ്രസിഡന്റ് ടി.ജെ. സനീഷ്‌കുമാര്‍ നിര്‍വ്വഹിച്ചു. നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് എ.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. എ. പ്രസാദ്, ജോണ്‍ ഡാനിയല്‍, ഷിജു വെളിയത്ത്, എം. എസ്. കൃഷ്ണദാസ്, ഷൈജു എം.ഡി., ജലിന്‍ ജോണ്‍, ബിനോജ് സി. ശിവശങ്കരന്‍, കെ. ഗിരീഷ്‌കുമാര്‍, കുര്യന്‍ മുട്ടത്ത്, കെ. സന്തോഷ്‌കുമാര്‍, മനോജ് ഭാസ്‌കര്‍, അംജിത്ത് ഖാന്‍. രാംലാല്‍ എം.എസ്., സൂരജ്, വിജയരാജ് വി. എന്നിവര്‍ പ്രസംഗിച്ചു.

അവിണിശ്ശേരി:മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വില്ലേജോഫിസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും യൂത്ത് കോണ്‍ഗ്രസ് നാട്ടിക നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് അരുണ്‍കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മിഥുന്‍രാസ് അധ്യക്ഷത വഹിച്ചു. ലൈജു സെബാസ്റ്റ്യന്‍, അവിണിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.ബി. അനീഷ്, ഷിന ചന്ദ്രന്‍, സി.ജി. നാരായണന്‍കുട്ടി, കെ.എന്‍. ചന്ദ്രന്‍, ബാലന്‍മാസ്റ്റര്‍, കെ.ആര്‍. ശ്രീനിവാസന്‍, രശ്മി ബൈജു, വിനയ സച്ചിന്‍, ജോണ്‍സന്‍, ആന്‍േറാ, ലിന്‍േറാ, ബോബന്‍ ചക്കാലക്കല്‍, ജോയ്‌സന്‍, ജോഷി എന്നിവര്‍ നേതൃത്വം നല്‍കി.

തൃശ്ശൂര്‍:തൃശ്ശൂര്‍ വെസ്റ്റ്, അയ്യന്തോള്‍ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ അരണാട്ടുകര, പുല്ലഴി വില്ലേജ് ഓഫീസ് പിക്കറ്റ് ചെയ്തു.

പിക്കറ്റിങ് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എ. പ്രസാദ് ഉദ്ഘാടനം ചെയ്തു. കെ. സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ടോം അന്തിക്കാട്, സെബി മുട്ടത്ത്, സി. ബിനോജ്. കെ. രാമനാഥന്‍, എം.കെ. മുകുന്ദന്‍, പ്രേംജി കൊള്ളന്നൂര്‍, പ്രിന്‍സ് കാഞ്ഞിരത്തിങ്കല്‍, സജിത്ത്കുമാര്‍, ടി.എന്‍. രാജീവ്, ഒ.വി. മനോജ്, ദീപക് ബി., ഷാബു വി.എം., കെ. രാധാകൃഷ്ണന്‍, ലാല്‍ജി കൊള്ളന്നൂര്‍, കെ. സതീശന്‍. മധു ഈച്ചരത്ത്, രാജേഷ് ചാത്തിയത്ത്, സന്തോഷ് കാട്ടൂക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

വില്‍വട്ടം:മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സി.കെ. സിനോജിന്റെ നേതൃത്വത്തില്‍ വില്‍വട്ടം വില്ലേജ് ഓഫീസിന് മുന്നില്‍ കൂട്ടധര്‍ണ്ണ നടത്തി. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് എ. പ്രസാദ് ഉദ്ഘാടനം ചെയ്തു. പി. ശിവശങ്കരന്‍, പി. രാമന്‍മേനോന്‍, എം.എസ്. ശിവരാമകൃഷ്ണന്‍, കെ.പി. ബേബി, ഡേവി സിലാസ്, എന്‍.എ. ഗോപകുമാര്‍, പ്രീതി ശോഭനന്‍, ജെലിന്‍ ജോണ്‍, സൂരജ് എസ്. മേനോന്‍, എം.ജെ. ബോബന്‍, എന്‍.ജി. സുജിത്ത്, പി.എസ്. സുജിത്ത് എന്നിവര്‍ പ്രസംഗിച്ചു.

നടത്തറ:യൂത്ത് കോണ്‍ഗ്രസ് നടത്തറ മണ്ഡലം കമ്മിറ്റി നടത്തറ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ജോസ് കവലക്കാട്ട് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബിന്നി വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി. മെമ്പര്‍മാരായ കെ.എന്‍. വിജയകുമാര്‍, എം.എല്‍. ബേബി, രാജേന്ദ്രന്‍ പി., പ്രദീപ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.

പട്ടിക്കാട്:പീച്ചി, പാണഞ്ചേരി വില്ലേജ് ഓഫീസ് പിക്കറ്റിങ് വി.ടി. ബല്‍റാം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് വി.ആര്‍. രാജേഷ് കെ.പി. എല്‍ദോസ്, കെ.സി. അഭിലാഷ്, ഷിജോ പി. ചാക്കോ, ലീലാമ്മ തോമസ് എന്നിവര്‍ പ്രസംഗിച്ചു.

തൃക്കൂര്‍:തൃക്കൂര്‍ വില്ലേജ് ഓഫിസു മുന്നില്‍ നടത്തിയ ധര്‍ണ്ണ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എല്‍. ജെയ്‌സണ്‍ ഉദ്ഘാടനം ചെയ്തു. മഞ്‌ജോഷ് എം.ബി. അധ്യക്ഷത വഹിച്ചു. കെ. ഉണ്ണികൃഷ്ണന്‍, ഷാന്‍ോ ടി.ടി., ജോര്‍ജ്, സി.കെ. ജെയിംസ്, ഡെന്നി പി.ഡി., ഷിമ സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു.

മറ്റത്തൂര്‍:യൂത്ത് കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസ് ധര്‍ണ്ണ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.എന്‍. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നെഫിന്‍ മാര്‍ട്ടിന്‍ അധ്യക്ഷനായിരുന്നു. പി.വി. പൗലോസ്, എ.എം. ബിജു, രഞ്ജിത്ത് കൈപ്പിള്ളി, മേരി മാത്യു, സജീവന്‍ വെട്ടിയാടന്‍ചിറ. നൈജോ വാസു പുരത്തുകാരന്‍, ദിനേഷ് വെട്ടിയാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

കൂര്‍ക്കഞ്ചേരിയില്‍ വില്ലേജ് ഓഫീസ് മാര്‍ച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ടി. ബല്‍റാം ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് ജിമ്മി പൈനാടന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി. സെക്രട്ടറി സി.ഒ. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ പ്രിയമോന്‍, ആന്‍േറാ ചീനിക്കല്‍, കൗണ്‍സിലര്‍മാരായ പി.എ. വര്‍ഗീസ്, ജയപ്രകാശ് പൂവ്വത്തിങ്കല്‍, സതീഷ് അപ്പുകുട്ടന്‍, കരോളി ജോഷ്വാ, ജോണ്‍സണ്‍ കുറ്റുക്കാരന്‍, വി. ജയരാജ് അടിയന്‍ എന്നിവര്‍ പ്രസംഗിച്ചു. ജോണ്‍ ചാക്കോ, മണ്ഡലം സെക്രട്ടറിമാരായ മനോജ് പി.ആര്‍., ജിയോ വര്‍ഗ്ഗീസ്, ഷാന്‍േറാ തട്ടില്‍, ശ്രീനാഥ് മുണ്ടപാട്ട് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

ചേര്‍പ്പ്:യൂത്ത് കോണ്‍ഗ്രസ് ചേര്‍പ്പ് വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഡി.സി.സി. വൈസ് പ്രസിഡന്റ് സി.എന്‍. ഗോവിന്ദന്‍കുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബാലു കനാല്‍ അധ്യക്ഷനായി. കെ.കെ. അശോകന്‍, സിജോ ജോര്‍ജ്ജ്, സി.കെ. ഭരതന്‍, സി.എന്‍. പ്രേം ഭാസി, പി.യു. റഷീദ്. പ്രദീപ് വലിയങ്ങോട്ട്, ജിയോ ചിരിയങ്കണ്ടത്ത്, സി.എന്‍. ജയമോഹന്‍, സുജിത്ത്കുമാര്‍, പി.ജി. സുജിത്ത്, സുര ചേര്‍പ്പ്, ബിന്‍േറാ, രഞ്ജിത്ത് പട്ടത്ത്, എഡിസണ്‍, വിശാഖ്, സി.കെ. വിനോദ്, മജീദ്, ജെറീഷ്, അനൂജ്, ഫൈസല്‍, മിനി, ദിവ്യ, സുബിത എന്നിവര്‍ നേതൃത്വംനല്‍കി.

ഒല്ലൂര്‍:യൂത്ത് കോണ്‍ഗ്രസ് (ഐ) മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒല്ലൂര്‍ വില്ലേജ് ഓഫീസിനു മുന്നില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി എം.വി. കുരിയന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിജു മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. സനോജ് കാട്ടൂക്കാരന്‍, റിസണ്‍ വര്‍ഗ്ഗീസ്, സന്ദീപ് സഹദേവന്‍, ഷൈജോണ്‍, കെ.ആര്‍. ഗിരീഷ്, ടിജോ ആന്റണി, എം.വി. ജോണി, ദേവസ്സി ആറ്റത്തറ, പി.ഡി. പോള്‍, സുനില്‍രാജ്,ടോമി ഒല്ലൂക്കാരന്‍, കൗണ്‍സിലര്‍മാരായ കെ.എസ്. സന്തോഷ്, ജയ മുത്തിപ്പീടിക, ബിന്ദു കുമാരന്‍, സുബ്രഹ്മണ്യന്‍, ബിന്‍സി ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു
.