

യൂണിവേഴ്‌സിറ്റി പരീക്ഷാഫലം പ്രഖ്യാപിച്ചു; കെ.എസ്.യു നിരാഹാരസമരം അവസാനിപ്പിച്ചു
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിഗ്രി പരീക്ഷാഫലം വൈകുന്നതില്‍ പ്രതിഷേധിച്ച് കെ.എസ്.യു മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍ മോഹന്‍ നാലുദിവസമായി നടത്തിവന്നിരുന്ന നിരാഹാരസമരം അവസാനിപ്പിച്ചു. സമരത്തെതുടര്‍ന്ന് ബി.എ പൊളിറ്റിക്‌സ്, ബി.കോം എന്നീ വിഷയങ്ങളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഇന്‍ഫര്‍മേഷന്‍ സെന്ററിനു മുന്നിലായിരുന്നു കെ.എസ്.യു അനിശ്ചിതകാല നിരാഹാരസമരം നടത്തിയത്.
നാലാം സെമസ്റ്റര്‍ പിന്നിട്ടിട്ടും തൃശൂരിലെ സെന്റ് തോമസ് കോളേജ്, സെന്റ് അലോഷ്യസ് കോളേജ്, ശ്രീകേരളവര്‍മ കോളേജ്, ഗവ. കോളേജ് എന്നിവടങ്ങളിലെ രണ്ടാം സെമസ്റ്റര്‍ ബിരുദവിദ്യാര്‍ഥികളുടെ പരീക്ഷാഫലം പ്രഖ്യാപിക്കാത്തതായിരുന്നു വ്യാപക പ്രതിഷേധത്തിനിടയാക്കിയത്. സമരം ശക്തമായതിനെ തുടര്‍ന്ന് ജില്ലയിലെ വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥികളും കെ.എസ്.യുവിന് ഐക്യദാര്‍ഢ്യവുമായി നിരാഹാരം അനുഷ്ഠിച്ചിരുന്നു.
വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ സെനറ്റ് അംഗം എ.പ്രസാദ് പരീക്ഷാ കണ്‍ട്രോളറുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് ബി.എ. പൊളിറ്റിക്‌സ്, ബി.കോം. എന്നീ വിഷയങ്ങളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉടനടി മറ്റു വിഷയങ്ങളുടെ ഫലങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കെ.എസ്.യു വിന്റെ നിരാഹാരസമരന്‍ അവസാനിപ്പിച്ചത്.
ഡി.സി.സി വൈസ് പ്രസിഡന്റ് പി.എ മാധവന്‍, അരുണ്‍ മോഹന് നാരങ്ങാനീര് നല്‍കി. ഡി.സി.സി ജനറല്‍ സെക്രട്ടറി എം.ആര്‍. രാമദാസ്, യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായ ടി.ജെ. സനീഷ്‌കുമാര്‍, യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ പാര്‍ലമെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ സെനറ്റ് അംഗവുമായ എ. പ്രസാദ്, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിയല്‍, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. ലീഷ്‌മ, വിപിന്‍ കൃഷ്‌ണന്‍, പി.പി. അഭിലാഷ്, പി.കെ. ശ്യാംകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു
യുവജന വഞ്ചനയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് വില്ലേജ് ആഫീസുകള്‍ ഉപരോധിച്ചു
തൃശൂര്‍: യുവജന വഞ്ചനകള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി വില്ലേജ് ആഫീസുകള്‍ ഉപരോധിച്ചു. പി.എസ്.സി നിയമനത്തട്ടിപ്പിനെക്കുറിച്ചും പൊതുമേഖലാ സ്ഥാപനങ്ങളിലെ പിന്‍വാതില്‍ നിയമനത്തെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വില്ലേജ് ആഫീസുകള്‍ പിക്കറ്റ് ചെയ്‌തത്.
തൃശൂര്‍ വെസ്റ്റ്, അയ്യന്തോള്‍ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ അരണാട്ടുകര, പുല്ലഴി വില്ലേജ് ഓഫീസ് പിക്കറ്റിങ് യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ പാര്‍ലമെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് എ. പ്രസാദ് ഉദ്ഘാടനം ചെയ്‌തു.
കെ. സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ടോം അന്തിക്കാട്, സെബി മുട്ടത്ത്, സി. ബിനോജ്. കെ. രാമനാഥന്‍, എം.കെ. മുകുന്ദന്‍, പ്രേംജി കൊള്ളന്നൂര്‍, പ്രിന്‍സ് കാഞ്ഞിരത്തിങ്കല്‍, സജിത്ത്കുമാര്‍, ടി.എന്‍. രാജീവ്, ഒ.വി. മനോജ്, ദീപക് ബി., ഷാബു വി.എം., കെ. രാധാകൃഷ്ണന്‍, ലാല്‍ജി കൊള്ളന്നൂര്‍, കെ. സതീശന്‍. മധു ഈച്ചരത്ത്, രാജേഷ് ചാത്തിയത്ത്, സന്തോഷ് കാട്ടൂക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.
വില്‍വട്ടം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സി.കെ. സിനോജിന്റെ നേതൃത്വത്തില്‍ വില്‍വട്ടം വില്ലേജ് ഓഫീസിന് മുന്നില്‍ കൂട്ടധര്‍ണ്ണ നടത്തി. യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് എ. പ്രസാദ് ഉദ്ഘാടനം ചെയ്‌തു.
പി. ശിവശങ്കരന്‍, പി. രാമന്‍മേനോന്‍, എം.എസ്. ശിവരാമകൃഷ്ണന്‍, കെ.പി. ബേബി, ഡേവി സിലാസ്, എന്‍.എ. ഗോപകുമാര്‍, പ്രീതി ശോഭനന്‍, ജെലിന്‍ ജോണ്‍, സൂരജ് എസ്. മേനോന്‍, എം.ജെ. ബോബന്‍, എന്‍.ജി. സുജിത്ത്, പി.എസ്. സുജിത്ത് എന്നിവര്‍ പ്രസംഗിച്ചു