Monday, March 14, 2011
Sunday, March 6, 2011
KERALA YOUTH SLOGAN
Wednesday, March 2, 2011
കെ.എസ്.യു നിരാഹാരസമരം അവസാനിപ്പിച്ചു
യൂണിവേഴ്‌സിറ്റി പരീക്ഷാഫലം പ്രഖ്യാപിച്ചു; കെ.എസ്.യു നിരാഹാരസമരം അവസാനിപ്പിച്ചു
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിഗ്രി പരീക്ഷാഫലം വൈകുന്നതില്‍ പ്രതിഷേധിച്ച് കെ.എസ്.യു മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍ മോഹന്‍ നാലുദിവസമായി നടത്തിവന്നിരുന്ന നിരാഹാരസമരം അവസാനിപ്പിച്ചു. സമരത്തെതുടര്‍ന്ന് ബി.എ പൊളിറ്റിക്‌സ്, ബി.കോം എന്നീ വിഷയങ്ങളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഇന്‍ഫര്‍മേഷന്‍ സെന്ററിനു മുന്നിലായിരുന്നു കെ.എസ്.യു അനിശ്ചിതകാല നിരാഹാരസമരം നടത്തിയത്.
നാലാം സെമസ്റ്റര്‍ പിന്നിട്ടിട്ടും തൃശൂരിലെ സെന്റ് തോമസ് കോളേജ്, സെന്റ് അലോഷ്യസ് കോളേജ്, ശ്രീകേരളവര്‍മ കോളേജ്, ഗവ. കോളേജ് എന്നിവടങ്ങളിലെ രണ്ടാം സെമസ്റ്റര്‍ ബിരുദവിദ്യാര്‍ഥികളുടെ പരീക്ഷാഫലം പ്രഖ്യാപിക്കാത്തതായിരുന്നു വ്യാപക പ്രതിഷേധത്തിനിടയാക്കിയത്. സമരം ശക്തമായതിനെ തുടര്‍ന്ന് ജില്ലയിലെ വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥികളും കെ.എസ്.യുവിന് ഐക്യദാര്‍ഢ്യവുമായി നിരാഹാരം അനുഷ്ഠിച്ചിരുന്നു.
വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ സെനറ്റ് അംഗം എ.പ്രസാദ് പരീക്ഷാ കണ്‍ട്രോളറുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് ബി.എ. പൊളിറ്റിക്‌സ്, ബി.കോം. എന്നീ വിഷയങ്ങളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉടനടി മറ്റു വിഷയങ്ങളുടെ ഫലങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കെ.എസ്.യു വിന്റെ നിരാഹാരസമരന്‍ അവസാനിപ്പിച്ചത്.
ഡി.സി.സി വൈസ് പ്രസിഡന്റ് പി.എ മാധവന്‍, അരുണ്‍ മോഹന് നാരങ്ങാനീര് നല്‍കി. ഡി.സി.സി ജനറല്‍ സെക്രട്ടറി എം.ആര്‍. രാമദാസ്, യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായ ടി.ജെ. സനീഷ്‌കുമാര്‍, യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ പാര്‍ലമെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ സെനറ്റ് അംഗവുമായ എ. പ്രസാദ്, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിയല്‍, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. ലീഷ്‌മ, വിപിന്‍ കൃഷ്‌ണന്‍, പി.പി. അഭിലാഷ്, പി.കെ. ശ്യാംകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു